അമരാവതി: ആന്ധ്രാ പ്രദേശ് സെക്രട്ടേറിയറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 105 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 3,674 ആയി. അതേ സമയം കർനൂൾ ജില്ലയിൽ രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. ജില്ലയിൽ 64 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആന്ധ്രാ പ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം 3500 കടന്നു - AP
കർനൂൾ ജില്ലയിൽ രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. ജില്ലയിൽ 64 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ചെന്നൈയിലെ കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ട എട്ട് പേർ ഉൾപ്പെടെ 76 പേർ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരിൽ പെടുന്നു. ഒരു വിദേശിക്കും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള 28 പേർക്കും കൊവിഡ് റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്ത് 2169 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. അതേ സമയം ആന്ധ്രാ പ്രദേശ് സെക്രട്ടേറയറ്റിന്‍റെ രണ്ട് ബ്ലോക്കുകളും അണുവിമുക്തമാക്കുകയാണെന്നും ഉദ്യോഗസ്ഥരുമായി സമ്പർക്കത്തിൽ വന്നവരെ ക്വാറന്‍റൈനിലേക്ക് മാറാൻ നിർദേശം നൽകിയെന്നും ആന്ധ്രാ പ്രദേശ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്‍റ് കെ വെങ്കടരാമി റെഡ്ഡി പറഞ്ഞു.