അസം വിഷമദ്യ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം120 ആയി ഉയർന്നു.350 ൽ അധികം ആളുകൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഗോൽഘട്ട് ജില്ലയിലെ ഹാൽമിര തേയില തോട്ടത്തിലെ തൊഴിലാളികളാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.
അസം വിഷമദ്യ ദുരന്തം: മരണസംഖ്യ 120 ആയി - മരണ സംഖ്യ
വ്യാജ മദ്യ നിർമ്മാതാക്കൾക്കെതിരെ പൊലീസും എക്സൈസും കർശന നടപടി എടുക്കാത്തതാണ് മദ്യ ദുരന്തത്തിന് കാരണമെന്ന് മരണപ്പെട്ട തൊഴിലാളികളുടെ ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അസം സർക്കാർ ഉത്തരവിട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും ചികിത്സയിൽ കഴിയുന്നവർക്ക് 50000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചതായി അസം എക്സൈസ് പി ആർ ഒ എസ് പാണ്ഡൈ പറഞ്ഞു.
ഇതിനിടെ മരിച്ചവരുടെ ബന്ധുക്കളും പൊലീസും തമ്മിൽ സംഘർഷവുമുണ്ടായി. വ്യാജ മദ്യ നിർമ്മാതാക്കൾക്കെതിരെ പൊലീസും എക്സൈസും കർശന നടപടി എടുക്കാത്തതാണ് ദുരന്തത്തിന് കാരണമെന്നാണ് തൊഴിലാളികളുടെ ആരോപണം.വ്യാഴാഴ്ച്ച വൈകിട്ടാണ് ഗോൽഘട്ട് തോട്ടത്തിലെ തൊഴിലാളികൾ വിഷമദ്യം കഴിച്ചത്