ആന്ധ്രാപ്രദേശില്‍ 101 വയസുകാരി കൊവിഡില്‍ നിന്ന് മുക്തയായി - Coronavirus cases in Andhra Pradesh
ആന്ധ്രയിൽ നിന്നുള്ള 101 കാരിയായ മങ്കമ്മക്ക് കൊറോണ വൈറസില്‍ നിന്നും രോഗവിമുക്തി. സുഖം പ്രാപിച്ച ശേഷം മങ്കമ്മ ആശുപത്രി വിട്ടു. കൊറോണ വൈറസ് മൂലം ജീവിതത്തെ ഭയപ്പെടുന്നവർക്ക് മങ്കമ്മ ഒരു മാതൃകയാണെന്ന് ഡോക്ടർമാർ പറയുന്നു

അമരാവതി: തിരുപ്പതി സ്വദേശിയായ 101കാരി കൊവിഡ് മുക്തയായി. തിരുപ്പതി ശ്രീ വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസില്‍ ചികിത്സയിലായിരുന്ന വൃദ്ധയാണ് രോഗമുക്തി നേടിയത്. ജൂലൈ 25നാണ് മങ്കമ്മയെ രോഗം ഭേദമായി ആശുപത്രി വിട്ടത്. 101 വയസുള്ള മങ്കമ്മ കുറച്ചുനാൾ മുമ്പാണ് കൊറോണ വൈറസ് പോസിറ്റീവായതിനെ തുടര്‍ന്ന് എസ്‌വിഐഎംഎസ് ശ്രീ പത്മാവതി കൊവിഡ് ആശുപത്രി ഐസൊലേഷൻ വാർഡിൽ ചികിത്സക്കെത്തുന്നത്. ആശുപത്രിയിലെ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ, സാനിറ്റേഷൻ സ്റ്റാഫ് എന്നിവരുടെ കൃത്യമായ പരിചരണത്തിലൂടെ മങ്കമ്മ വേഗം സുഖം പ്രാപിക്കുകയായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൊറോണ വൈറസ് മൂലം ജീവിതത്തെ ഭയപ്പെടുന്നവർക്ക് മങ്കമ്മ ഒരു മാതൃകയാണെന്നും 101-ാം വയസിലും മങ്കമ്മ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും ചികിത്സയോട് സഹകരിച്ചുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും മങ്കമ്മയും കുടുംബാംഗങ്ങളും നന്ദി അറിയിച്ചു. കൊവിഡ് -19നെതിരായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വാക്സിൻ ശനിയാഴ്ച മെഡിക്കൽ സയൻസസിലെ ബിരുദാനന്തര ഇൻസ്റ്റിറ്റ്യൂട്ടിൽ പൂർത്തിയാക്കി. ഒന്നാം ഘട്ടത്തിന്‍റെ രണ്ടാം ഭാഗത്തില്‍ ആറ് പേർക്ക് വാക്സിൻ നൽകി.