ഒഡീഷയില്‍ 101 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് നിലവില്‍ 419 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
ഭുവനേശ്വര്‍: ഒഡീഷയില്‍ ബുധനാഴ്‌ച്ച 101 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 538 ആയി. ഇതില്‍ 116 പേര്‍ രോഗമുക്തരായതായി ആരോഗ്യ വിഭാഗം അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ 419 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്ന് കൊവിഡ് മരണങ്ങള്‍ സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തു. സംസ്ഥാനത്ത് കൊവിഡ് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്‌തത് ഗഞ്ചം ജില്ലയിലാണ്. 210 കൊവിഡ് 19 കേസുകളാണ് ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.