മേഘാലയയില്‍ 101 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് ഇന്ത്യ വാര്‍ത്തകള്‍
2295 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

മേഘാലയയില്‍ 101 പേര്‍ക്ക് കൂടി കൊവിഡ്
ഷില്ലോങ്: മേഘാലയയില്‍ 101 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 8,404 ആയി. ഇതില്‍ 6034 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇന്നലെ 298 പേരാണ് കൊവിഡ് മുക്തി നേടി വീടുകളിലേക്ക് മടങ്ങിയത്. 2295 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അഞ്ച് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 75 കൊവിഡ് മരണങ്ങളാണ് മേഘാലയയില്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ആകെ 1.84 ലക്ഷം സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്‌ക്കയച്ചത്.