ആന്ധ്രയില്‍ 10,080 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ആന്ധ്രാപ്രദേശ്
24 മണിക്കൂറിനിടെ 97 പേരാണ് കൊവിഡ് മൂലം മരിച്ചത്.
![ആന്ധ്രയില്‍ 10,080 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു 10,080 New Corona positive cases registered in Andhrapradesh Andhrapradesh covid 19 corona virus ആന്ധ്രയില്‍ 10,080 പേര്‍ക്ക് കൂടി കൊവിഡ് ആന്ധ്രാപ്രദേശ് കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8345982-283-8345982-1596896263690.jpg)
ആന്ധ്രയില്‍ 10,080 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
അമരാവതി:ആന്ധ്രാപ്രദേശില്‍ 10,080 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,17,040 ആയി. 24 മണിക്കൂറിനിടെ 97 പേരാണ് മരിച്ചത്. നിലവില്‍ 85,486 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതുവരെ 1,29,615 പേര്‍ രോഗവിമുക്തി നേടി. 1936 പേരാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 2461 പേര്‍ക്കും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള 434 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.