ഡൽഹിയിൽ 1000 കിടക്കകളുള്ള കൊവിഡ് ആശുപത്രി ഒരുക്കി ഡിആർഡിഒ
ഡൽഹി കന്‍റോൺമെന്‍റിൽ ഡിആർഡിഒ താൽക്കാലികമായി നിർമിച്ച സർദാർ വല്ലഭ് ഭായ് പട്ടേൽ കൊവിഡ് ആശുപത്രിയിൽ 250 ഐസിയു കിടക്കകളും ഉൾപ്പെടുന്നു.
ന്യൂഡൽഹി:രാജ്യ തലസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി സർദാർ വല്ലഭ് ഭായ് പട്ടേൽ കൊവിഡ് ആശുപത്രിയിൽ 1000 കിടക്കകൾ ഒരുക്കി ഡിആർഡിഒ. ഡൽഹി കന്‍റോൺമെന്‍റിൽ ഡിആർഡിഒ താൽക്കാലികമായി നിർമിച്ച സർദാർ വല്ലഭ് ഭായ് പട്ടേൽ കൊവിഡ് ആശുപത്രിയിൽ 250 ഐസിയു കിടക്കകളും ഉൾപ്പെടുന്നു. നിർമാണ പ്രവർത്തനങ്ങൾ പൂർണമായും ഡിആർഡിഒയാണ് നിർവഹിച്ചത്. 15 ദിവസത്തിൽ താഴെ സമയമെടുത്താണ് ആശുപത്രി സൗകര്യം ഒരുക്കിയത്. കൊവിഡ് രോഗിക്ക് ആവശ്യമായ എല്ലാ മെഡിക്കൽ പകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഡിആർഡിഒ ചെയർപേഴ്‌സൺ ഡോ. സതീഷ് റെഡ്ഡി പറഞ്ഞു. ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ നടന്ന ഇന്ത്യ- ചൈന ഏറ്റുമുട്ടലിൽ രാജ്യത്തിനായി വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ പേരിലാണ് വാർഡുകൾ.