മഹാരാഷ്ട്രയില്‍ വന്‍ തീപിടിത്തം; 100 വീടുകള്‍ കത്തി നശിച്ചു - കൊവിഡ്-19
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാകുന്നത്. സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടില്ല.
മഹാരാഷ്ട്രയില്‍ വന്‍ തീപ്പിടിത്തം; 100 വീടുകള്‍ കത്തി നശിച്ചു
മഹാരാഷ്ട്ര:നാസിക്കിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 100ഓളം വീടുകള്‍ കത്തി നശിച്ചു. ഭദ്രകാളി പ്രദേശത്ത് ഞായറാഴ്ച് രാവിലെയാണ് സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാകുന്നത്. സര്‍ക്കാര്‍ ധനസഹായ പ്രഖ്യാപിച്ചിട്ടില്ല. ഫയര്‍ ഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് തീയണച്ചത്. കൊവിഡ് മഹാമാരിയില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നതിനിടെയാണ് തീപിടിത്തം.