മഹാരാഷ്ട്രയിലെ പാൽഘറിൽ പത്തു വയസ്സുകാരിയെ അയൽവാസിയായ 12 വയസ്സുകാരൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പത്തു വയസ്സുകാരിയെ 12 വയസ്സുകാരൻ പീഡിപ്പിച്ചു ഗർഭിണിയാക്കി - ഗർഭിണി
പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പാൽഘർ പൊലീസ് കേസെടുത്തു.
പ്രതീകാത്മക ചിത്രം
കഴിഞ്ഞ നാലു മാസമായി ആൺകുട്ടി പത്തുവയസ്സുകാരിയെ പീഡിപ്പിക്കുകയായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് വയറു വേദന പ്രകടിപ്പിച്ച കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ കൊണ്ടു പോയപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന കാര്യം അറിയുന്നത്. തുടർന്ന് കുട്ടി നടന്ന സംഭവങ്ങളെ പറ്റി രക്ഷിതാക്കളോട് പറയുകയായിരുന്നു.
മാതാപിതാക്കൾ ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പാൽഘർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Last Updated : Mar 2, 2019, 8:58 PM IST