ബെംഗളൂരുവില്‍ കൊവിഡ് ടെസ്റ്റ് നടത്താത്തവര്‍ക്ക് 10,000 രൂപ പിഴ
തമിഴ്നാട്ടിലേക്കോ മാണ്ഡ്യ, ബെംഗളൂരു, ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളിലേക്കോ യാത്ര ചെയ്യരുതെന്നും നിര്‍ദേശമുണ്ട്
ബെംഗളൂരു:ഗുണ്ടുല്‍പേട്ട്, ബെംഗളൂരു, മാണ്ഡ്യ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി. മംഗല വില്ലേജിലെ ചാമരാജ്നഗര്‍ വില്ലേജ് അധികൃതര്‍. ടെസ്റ്റ് നടത്താതെ തിരിച്ചെത്തുന്നവര്‍ക്ക് 10,000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. നിലവില്‍ പ്രദേശത്തുള്ളവര്‍ തമിഴ്നാട്ടിലേക്കോ മാണ്ഡ്യ, ബെംഗളൂരു, ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളിലേക്കോ യാത്ര ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. പ്രദേശങ്ങളില്‍ കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. മാത്രമല്ല പ്രദേശത്ത് ഉള്ളവര്‍ക്ക് മാത്രമെ മുടിവെട്ടാനും ഷേവ് ചെയ്യാനും അനുമതി നല്‍കുകയുള്ളു. മാത്രമല്ല പുറത്തുനിന്നും എത്തുന്നവരെ പ്രദേശത്തേക്ക് വിലക്കുകയും ചെയ്തിട്ടുണ്ട്. വീടികള്‍ കേന്ദ്രീകരിച്ച് കൊവിഡ് ടെസ്റ്റുകളും ശക്തമാക്കിയിട്ടുണ്ട്.