കേരളം

kerala

ETV Bharat / bharat

ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദിയുടെ സഹായികൾക്കെതിരെ കേസ് - തീവ്രവാദികളുടെ സഹായി

ജഹാംഗീർ സരൂരിക്ക് പിന്തുണ നല്‍കുന്ന 10 പേരെ തിരിച്ചറിഞ്ഞതായും പൊലീസ് സ്ഥിരീകരിച്ചു. നിയമവിരുദ്ധ പ്രവർത്തന നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തതായി കിഷ്‌ത്വാറിലെ സീനിയർ പൊലീസ് സൂപ്രണ്ട് ഹർമീത് സിങ് മേത്ത പറഞ്ഞു.

Overground workers  Hizbul Mujahideen  Case registered  Jammu and Kashmir  Terrorist  Kishtwar  ഹിസ്ബുൾ മുജാഹിദ്ദീൻ  ജഹാംഗീർ സരൂരിക്ക്  തീവ്രവാദികളുടെ സഹായി  ജമ്മു കശ്മീർ
കിഷ്ത്വാറില്‍ ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദിയുടെ സഹായികൾക്കെതിരെ കേസെടുത്ത് പൊലീസ്

By

Published : Jan 5, 2020, 8:34 AM IST

ജമ്മു കശ്മീർ: ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളുടെ സഹായികൾക്കെതിരെ കേസെടുത്ത് ജമ്മു കശ്മീർ പൊലീസ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കിഷ്‌ത്‌വാർ ജില്ലയില്‍ പ്രവർത്തിച്ച് വരുന്ന തീവ്രവാദിയായ മുഹമ്മദ് അമിൻ ഏലിയാസെന്ന ജഹാംഗീർ സരൂരിയുടെ സഹായികൾക്കെതിരെയാണ് കേസ്. ജഹാംഗീർ സരൂരിക്ക് പിന്തുണ നല്‍കുന്ന 10 പേരെ തിരിച്ചറിഞ്ഞതായും പൊലീസ് സ്ഥിരീകരിച്ചു. നിയമവിരുദ്ധ പ്രവർത്തന നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തതായി കിഷ്‌ത്വാറിലെ സീനിയർ പൊലീസ് സൂപ്രണ്ട് ഹർമീത് സിങ് മേത്ത പറഞ്ഞു. ഡച്ചാൻ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീവ്രവാദികൾക്ക് യാത്ര, സാമ്പത്തിക, പിന്തുണകൾ നല്‍കുന്നതിന് ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
1990കളില്‍ ഹിസ്ബുൾ മുജാഹിദ്ദീനില്‍ ചേർന്ന സരൂരി ഏറെ കാലമായി കിഷ്ത്വാറിലെ വനങ്ങളില്‍ ഒളിവിലാണ്. ഒരു പതിറ്റാണ്ട് മുൻപ് തീവ്രവാദ വിമുക്തമെന്ന് പ്രഖ്യാപിച്ചതിന് ശേഷം 2018ല്‍ ജില്ലയില്‍ വീണ്ടും തീവ്രവാദത്തിന്‍റെ പുനരുജ്ജീവനത്തിന് കാരണമായതിന് പിന്നിലെ തലച്ചോറായിരുന്നു ജഹാൻംഗീർ സരൂരി. കഴിഞ്ഞ വർഷം ഒക്ടോബർ 23ന് കിഷ്ത്വാർ പൊലീസ് സരൂരിയുടെയും കൂട്ടാളികളായ റിയാസ് അഹമ്മദ് എന്ന ഹസാരി മുദാസിർ ഹുസൈന്‍റെയും തലയ്ക്ക് 30 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ 2018 നവംബറില്‍ മുതിർന്ന ബിജെപി നേതാവും ആർഎസ്എസ് പ്രവർത്തകനും ഇവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം സെപ്തംബർ 28ന് തീവ്രവാദികൾക്കെതിരെ സുരക്ഷാ സേന വലിയ മുന്നേറ്റം നടത്തിയിരുന്നു. ആക്രമണത്തില്‍ ഒസാമ ബിൻ ജാവേദ് ഉൾപ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തി. അതേസമയം, റാംബൻ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ തീവ്രവാദികൾ ഓടി രക്ഷപ്പെട്ടു. ഒരു ഡസനിലധികം ഹിസ്ബുൾ മുജാഹിദ്ദീൻ അംഗങ്ങളെയും ഭൂഗർഭ തൊഴിലാളികളെയും അറസ്റ്റ് ചെയ്യുകയും അവരുടെ ഒളിത്താവളങ്ങൾ തകർക്കുകയും ചെയ്തു.ർ

ABOUT THE AUTHOR

...view details