കേരളം

kerala

ETV Bharat / bharat

മണിപ്പൂരിൽ 10 പേർക്ക് കൂടി കൊവിഡ് - ഡൽഹി

ഡൽഹി, കേരളം, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്ന് മടങ്ങിയെത്തിയ 10 പേരും ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ കഴിയുകയാണെന്നും ഇവരെ ആശുപത്രിയിലേക്ക് ഉടൻ മാറ്റുമെന്നും കൊവിഡ് 19 കോമൺ കൺട്രോൾ റൂം അറിയിച്ചു.

10 new COVID-19 cases in Manipur, tally reaches 282 മണിപ്പൂരിൽ കൊവിഡ് 19 ഡൽഹി ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ
മണിപ്പൂരിൽ പത്ത് പേർ കൂടി കൊവിഡ്

By

Published : Jun 9, 2020, 3:52 PM IST

ഇംഫാൽ: മണിപ്പൂരിൽ പത്ത് പേർ കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 282 ആയി ഉയർന്നു. പുതിയ 10 കേസുകളിൽ ഒൻപത് എണ്ണം നോണിഡി ജില്ലയിലും ഒരെണ്ണം കാംജോംഗ് ജില്ലയിലുമാണ് സ്ഥിരീകരിച്ചത്.

ഡൽഹി, കേരളം, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്ന് മടങ്ങിയെത്തിയ 10 പേരും ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ കഴിയുകയാണെന്നും ഇവരെ ആശുപത്രിയിലേക്ക് ഉടൻ മാറ്റുമെന്നും കൊവിഡ് 19 കോമൺ കൺട്രോൾ റൂം അറിയിച്ചു.

അതേസമയം കോവിഡ് ചികിത്സയ്ക്ക് വിധേയരായ ആറ് പേർ രോഗ മുക്തി നേടി ആശുപത്രി വിട്ടു. എന്നാൽ ഇവർക്ക് 14 ദിവസത്തെ ഹോം ക്വാറന്‍റൈൻ നിർദേശിച്ചിട്ടുണ്ട്. ആകെ റിപ്പോർട്ട് ചെയ്ത 282 കൊവിഡ് കേസുകളിൽ 218 കേസുകൾ സജീവമായി തുടരുകയാണ്. ഇതുവരെ സംസ്ഥാനത്ത് 64 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

ABOUT THE AUTHOR

...view details