കർണാടകയില്‍ 10 പേർക്ക് കൂടി കൊവിഡ് 19 - കർണാടക വാർത്ത
ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 858 ആയെന്ന് ആരോഗ്യവകുപ്പ്
ബംഗളൂരു: കർണാടകയില്‍ തിങ്കളാഴ്‌ച ഉച്ചവരെ 10 പുതിയ കൊവിഡ് 19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 858 ആയെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. വൈറസ് ബാധിച്ചവരില്‍ 422 പേർ രോഗമുക്തരായി ആശുപത്രി വിട്ടപ്പോൾ 31 പേർ മരിച്ചു. പുതുതായി ഇന്ന് കൊവിഡ് ബാധിച്ചവരില്‍ മൂന്ന് പേർ ദേവാങ്കരെയില്‍ നിന്നുള്ളവരാണ്. ബിദാർ, ബഗല്‍കോട്ട് എന്നിവിടങ്ങളില്‍ നിന്നും രണ്ട് പേർക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേർക്ക് എവിടെ നിന്നും വൈറസ് ബാധിച്ചെന്ന് കണ്ടെത്താനായിട്ടുണ്ട്. ശേഷിക്കുന്ന ഒരാളുടെ കാര്യത്തില്‍ അധികൃതർ അന്വേഷണം തുടരുകയാണ്.