കേരളം

kerala

ETV Bharat / bharat

ഗുജറാത്തിൽ ഒരു കൊവിഡ് മരണം കൂടി

ശനിയാഴ്ച പത്ത് പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് പുതിയ മരണം  ഗുജറാത്തിൽ പുതിയ കൊവിഡ് മരണം  രോഗ ബാധിതരുടെ എണ്ണം  അഹമ്മദാബാദ്  COVID 19  Gujarat
ഗുജറാത്തിൽ ഒരു കൊവിഡ് മരണം കൂടി

By

Published : Apr 4, 2020, 1:41 PM IST

Updated : Apr 4, 2020, 2:38 PM IST

ഗാന്ധിനഗർ: ഗുജറാത്തിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ശനിയാഴ്ച പത്ത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 105 ആയി. പുതിയ പത്ത് രോഗികളിൽ അഞ്ചുപേർ അഹമ്മദാബാദിൽ നിന്നുള്ളവരാണ്. ബാക്കിയുള്ളവർ ഗാന്ധിനഗറിൽ നിന്നും ഭാവ്നഗറിൽ നിന്നുമുള്ള രണ്ട് പേരും പത്താനിൽ നിന്നുള്ള ഒരാളുമാണെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവി പറഞ്ഞു. പത്താൻ ജില്ലയിലെ ആദ്യത്തെ കൊവിഡ് 19 കേസാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അഹമ്മദാബാദിൽ അഞ്ച് പേർക്ക് കൂടി രോഗം ബാധിച്ചതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 43 ആയി.

Last Updated : Apr 4, 2020, 2:38 PM IST

ABOUT THE AUTHOR

...view details