ആന്ധ്രാപ്രദേശില്‍ ബസ് മറിഞ്ഞ് 10 കുടിയേറ്റ തൊഴിലാളികള്‍ക്ക് പരിക്ക് - ആന്ധ്രാപ്രദേശ്
ബെംഗളൂരില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോയ ബസാണ് മറിഞ്ഞത്
അമരാവതി: ആന്ധ്രാപ്രദേശില്‍ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു. ശ്രീകാകുളം ജില്ലയിലെ മന്ദസാ നഗരത്തിലാണ് അപകടം നടന്നത്. ബെംഗളൂരില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. അമിതവേഗമാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഡ്രൈവറും ക്ലീനറും കൂടാതെ ബസില്‍ 41 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ പലാസ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും ഗുരുതര പരിക്കില്ല. അപകടത്തിന് ശേഷം ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.