ലക്നൗ: ഉത്തർപ്രദേശിൽ 14 ദിവസത്തെ ക്വാറന്‍റൈന് ശേഷം എട്ട് ഇന്തോനേഷ്യൻ പൗരന്മാരടക്കം പത്ത് പേരെ താൽകാലിക ജയിലിലേക്ക് അയച്ചു. ഡൽഹിയിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തതിനു ശേഷം മുസ്ലീം പള്ളിയിൽ ഒളിച്ചു താമസിക്കുകയായിരുന്ന പത്ത് പേരെയാണ് പൊലീസ് പിടികൂടിയത്.
യു.പിയില്‍ ക്വാറന്‍റൈന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകരെ തടവിലാക്കി - വിസ ആക്‌ട്
ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തതിനു ശേഷം ഒളിച്ചു താമസിച്ചിരുന്ന ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. താൽകാലികമായി നിർമിച്ച സർ ഛോതുരം എഞ്ചിനീയറിങ് കോളജിലെ ജയിലിലേക്കാണ് എട്ട് ഇന്തോനേഷ്യൻ പൗരന്മാരടക്കം പത്ത് പേരെ മാറ്റിയത്.
ഉത്തർ പ്രദേശിൽ ക്വാറന്‍റൈന് ശേഷം പത്ത് പേരെ ജയിലിൽ അയച്ചു
തുടർന്ന് നടത്തിയ കൊവിഡ് പരിശോധനയിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് പത്ത് പേരെ 14 ദിവസത്തെ ക്വാറന്‍റൈനിലേക്ക് മാറ്റിയത്. കൊവിഡ് പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്ന് താൽകാലികമായി ജയിലാക്കിയ സർ ഛോതുരം എഞ്ചിനീയറിങ് കോളജിലേക്കാണ് ഇവരെ മാറ്റിയത്. വിസ നിയമ പ്രകാരവും 2005ലെ ദുരന്ത നിവാരണ നിയമപ്രകാരവുമാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത്.