ന്യൂഡൽഹി:ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്‌മി പാർട്ടിയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ 10 എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് 184 കേസുകൾ വിവിധ പ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്‌തിരുന്നു. ഇതിൽ പത്ത് കേസുകൾ ആം ആദ്‌മി പാർട്ടിക്ക് എതിരെയാണ്. അഞ്ച് കേസുകൾ കോൺഗ്രസിനെതിരെയും രണ്ട് കേസുകൾ ബിജെപിക്കെതിരെയുമാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത് . ബാക്കി 167 കേസുകൾ രാഷ്ട്രീയേതര കക്ഷികൾക്കെതിരെയും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
ആം ആദ്‌മി പാർട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ 10 എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് 184 കേസുകൾ വിവിധ പ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്‌തിരുന്നു. ഇതിൽ പത്ത് കേസുകൾ ആം ആദ്‌മി പാർട്ടിക്ക് എതിരെയാണ്
വിവിധ സ്ഥലങ്ങളിൽ നിന്ന് ഏകദേശം 1.5 ക്വിന്‍റല്‍ ലഹരി വസ്‌തുക്കളും പിടിച്ചെടുത്തു. വാഹനങ്ങളുടെ ദുരുപയോഗം, ഉച്ചഭാഷിണി അനധികൃതമായി ഉപയോഗിക്കൽ, നിയമവിരുദ്ധമായ മീറ്റിംഗുകൾ, വോട്ടർമാർക്ക് കൈക്കൂലി കൊടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് കേസുകളും വിവിധ സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. എക്സൈസ് നിയമപ്രകാരം രജിസ്റ്റർ ചെയ്ത 488 കേസുകളിൽ 497 പേരെ അറസ്റ്റ് ചെയ്‌തു. ലൈസൻസില്ലാത്ത ആയുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ, വെടിയുണ്ടകൾ എന്നിവ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് 212 കേസുകളും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.