കേരളം

kerala

ETV Bharat / bharat

അമൃത്‌സർ വിമാനത്താവളത്തിൽ നിന്നും 10.22 കിലോഗ്രാം സ്വർണം പിടികൂടി; ആറ് പേർ അറസ്റ്റിൽ - six arrested

ദുബായിൽ നിന്നും ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്‌ച എത്തിയ അഞ്ച് യാത്രക്കാരെയും,'വന്ദേ ഭാരത്' മിഷന്‍റെ കീഴിലുള്ള വിമാനത്തിൽ എത്തിയ ഒരാളെയുമാണ് പിടികൂടിയത്

gold seized  Amritsar Airport  electrical appliances  അമൃത്‌സർ വിമാനത്താവളം  സ്വർണം പിടികൂടി  six arrested  ആറ് പേർ അറസ്റ്റിൽ
അമൃത്‌സർ വിമാനത്താവളത്തിൽ നിന്നും 10.22 കിലോഗ്രാം സ്വർണം പിടികൂടി; ആറ് പേർ അറസ്റ്റിൽ

By

Published : Jul 18, 2020, 10:41 AM IST

ചണ്ഡിഗഡ്:അമൃത്‌സർ വിമാനത്താവളത്തിൽ നിന്നും 10.22 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. രണ്ട് ദിവസങ്ങളിലായാണ് അഞ്ച് കോടിയോളം വില വരുന്ന സ്വർണം പിടികൂടിയത്. ഇലക്‌ട്രിക്കൽ ഉപകരണങ്ങളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തു. ദുബായിൽ നിന്നും ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്‌ച എത്തിയ അഞ്ച് യാത്രക്കാരെയും,'വന്ദേ ഭാരത്' മിഷന്‍റെ കീഴിലുള്ള വിമാനത്തിൽ എത്തിയ ഒരാളെയുമാണ് പിടികൂടിയത്. ഇലക്ട്രിക് ഇരുമ്പ്, ഡ്രിൽ മെഷീനുകൾ, ജ്യൂസർ-മിക്‌സർ, ഗ്രൈൻഡർ എന്നീ ഉപകരണങ്ങളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഇന്ത്യയിലുടനീളമുള്ള വിവിധ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ അടുത്തിടെ സ്വർണം പിടികൂടിയ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ ജാഗ്രതയിലായിരുന്നു. രഹസ്യവിവരത്തെത്തുടര്‍ന്ന് സംശയമുള്ള യാത്രക്കാരെ പരിശോധിക്കുന്നതിനിടയിലാണ് സ്വർണം കണ്ടെത്തിയതെന്ന് കസ്റ്റംസ് കമ്മിഷണർ ദീപക് കുമാർ ഗുപ്‌ത പറഞ്ഞു. 24 കാരറ്റ് സ്വർണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.

ABOUT THE AUTHOR

...view details