പോർട്ട് ബ്ലെയർ: ആന്‍ഡമാൻ നിക്കോബാറിന് ആശ്വസിക്കാം. ചികിത്സയിലായിരുന്ന അവസാനത്തെ പത്ത് പേർക്കും രോഗം ഭേദമായി. നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം കൊൽക്കത്ത വഴി മാർച്ച് 24ന് രണ്ട് വിമാനങ്ങളിലാണ് ഇവർ പോർട്ട് ബ്ലെയറിൽ എത്തിയത്.
ആന്‍ഡമാൻ നിക്കോബാറിൽ ചികിത്സയിൽ കഴിഞ്ഞ പത്ത് പേർക്കും രോഗം ഭേദമായി - പത്ത് പേർക്കും രോഗം ഭേദമായി
രോഗം ഭേദമായെങ്കിലും 14 ദിവസത്തെ നിരീക്ഷണത്തിനായി ഇവരെ ആശുപത്രിയിൽ നിന്നും ഹോട്ടലിലേക്ക് മാറ്റും.
ആന്‍ഡമാൻ നിക്കോബാറിന് ആശ്വാസം; ചികിത്സയിൽ കഴിഞ്ഞ പത്ത് പേർക്കും രോഗം ഭേദമായി
രോഗം ഭേദമായെങ്കിലും ഇവർ ഇനിയും 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയണമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയിൽ കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇവരെ വിമാനത്താവളത്തിൽ നിന്നും നേരിട്ട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിൽ കഴിഞ്ഞിരുന്ന 20 വയസുകാരി കഴിഞ്ഞയാഴ്‌ചയാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. പത്തംഗ സംഘം വന്ന ഒരു വിമാനത്തിലെ യാത്രക്കാരിയായിരുന്നു ഇവർ.