വൈദ്യുതി കമ്പിയില്‍ തട്ടി ബസിന് തീപിടിച്ച സംഭവം; മരണം പത്തായി - ഒഡീഷ ബസ് അപകടം
മരിച്ചവരില്‍ പതിനൊന്ന് വയസുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. പരിക്കേറ്റ 22 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.
ഭുവനേശ്വര്‍:ഒഡീഷയിലെ ഗന്‍ജാമില്‍ 11 കെവി വൈദ്യുതി കമ്പിയില്‍ തട്ടി ബസിന് തീപിടിച്ച സംഭവത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ഞായറാഴ്‌ച വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ 22 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. അഞ്ച് പേര്‍ ഇന്നലെ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. മരിച്ചവരില്‍ പതിനൊന്ന് വയസുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്കുള്ള ചകിത്സ സൗജന്യമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ് ഗതാഗത മന്ത്രിയും അറിയിച്ചു.