കൊൽക്കത്ത: കൊവിഡ് 19 ലക്ഷണങ്ങളെ തുടർന്ന് പശ്ചിമ ബംഗാളിൽ 10 പേർ ഐസൊലേഷനിൽ. ബേലിയാഗട്ട ഐഡി, ബിജി ആശുപത്രി എന്നിവിടങ്ങളിലാണ് ഇവരെ പ്രവേശിപ്പിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
പശ്ചിമ ബംഗാളിൽ 10 പേർ ഐസൊലേഷനിൽ - പശ്ചിമ ബംഗാൾ കൊവിഡ് 19
10 പേരും വിദേശത്ത് നിന്ന് വന്നവരും വിദേശികളുമായി അടുത്ത് ഇടപഴകിയവരുമാണ്.

ഐസൊലേഷനിലായ 10 പേരും വിദേശത്ത് നിന്ന് വന്നവരും വിദേശികളുമായി അടുത്ത് ഇടപഴകിയവരുമാണ്. ഫെബ്രുവരി അവസാന ആഴ്‌ചയിൽ സ്വിറ്റ്സർലൻഡ് സന്ദർശിച്ചവരാണ് സംഘത്തിലെ രണ്ട് പേർ. മറ്റൊരാൾ ബ്രിട്ടീഷ് പൗരനോടൊപ്പം ഡാർജിലിങ് സന്ദർശിച്ചിട്ടുണ്ട്. തിരിച്ചെത്തിയപ്പോൾ പനിയും ജലദോഷവും പിടിപെട്ടിരുന്നു. ഇവരുടെ സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്.
കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാർച്ച് 31 വരെ ബംഗാളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ബോർഡ് പരീക്ഷകൾ നിശ്ചയിച്ച പ്രകാരം നടക്കും.