ഭുവനേശ്വർ:സംസ്ഥാനത്ത് സെക്യൂരിറ്റി ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഒരു മാവോയിസ്റ്റിന് പരിക്കേറ്റു. മൽക്കംഗിരി പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. സ്വാഭിമാൻ അഞ്ചലിലെ ജന്ത്രി വനത്തിൽ കോമ്പിങ് ഓപ്പറേഷൻ ബിഎസ്‌എഫ് ആരംഭിച്ചതായി മൽക്കംഗിരി പൊലീസ് സൂപ്രണ്ട് റിഷികേശ് ഖിലാരി പറഞ്ഞു.
ഒഡീഷയിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു - 1 Maoist killed in encounter'
സ്വാഭിമാൻ അഞ്ചലിലെ ജന്ത്രി വനത്തിൽ ബിഎസ്എഫ് കോമ്പിംഗ് ഓപ്പറേഷൻ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഒഡീഷയിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു
മാവോയിസ്റ്റ് പൊലീസിനെ നേരെ വെടിയുതിർത്തതിനെ തുടർന്ന് പൊലീസ് തിരിച്ചടിക്കുകയായിരുന്നു. പരിക്കേറ്റ മറ്റ് മാവോയിസ്റ്റുകൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. മരിച്ചത് മാവോയിസ്റ്റ് കിഷോറാണെന്ന് തിരിച്ചറിഞ്ഞു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്. പ്രദേശത്ത് നിന്ന് എകെ 47 പൊലീസ് കണ്ടെടുത്തെന്നും ഒഡീഷ ഡിജിപി പറഞ്ഞു.