കേരളം

kerala

ETV Bharat / bharat

പിക്ക്- അപ്പ് വാൻ റെയിൽ‌വേ ഓവർ‌ബ്രിഡ്‌ജിൽ ഇടിച്ച് ഒരാൾ മരിച്ചു; ആറ് പേർക്ക് പരിക്ക് - bihar patna accident

റെയിൽ‌വേ ഓവർ‌ബ്രിഡ്‌ജിൽ വാഹനം ഇടിച്ച് അപകടമുണ്ടാകുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. സർദാർ സബ് ഡിവിഷണൽ ഓഫീസർ സഞ്ജീവ് കുമാർ അപകടസ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

1 killed  പിക്ക്- അപ്പ് വാൻ റെയിൽ‌വേ ഓവർ‌ബ്രിഡ്‌ജിൽ ഇടിച്ചു  ബിഹാർ അപകടം  പട്‌ന  റെയിൽ‌വേ ഓവർ‌ബ്രിഡ്‌ജിൽ വാഹനം തട്ടി  ബെഗുസാര ജില്ല  ദർബംഗ  സിമാരിയ ഗംഗാ ഘട്ട്  Bihar's Begusarai district  bihar patna accident  pick- up van hits railway overbridge
പിക്ക്- അപ്പ് വാൻ റെയിൽ‌വേ ഓവർ‌ബ്രിഡ്‌ജിൽ ഇടിച്ച് ഒരാൾ മരിച്ചു

By

Published : Aug 27, 2020, 4:39 PM IST

പട്‌ന: ബിഹാറിൽ റെയിൽ‌വേ ഓവർ‌ബ്രിഡ്‌ജിൽ വാഹനം തട്ടി ഒരാൾ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു. ബെഗുസാര ജില്ലയിൽ ഇന്ന് രാവിലെ 7.30ന് ഉണ്ടായ അപകടത്തിൽ രാം ഭഗത് പാസ്വാൻ മരിച്ചു. ഇയാൾക്കൊപ്പം പിക്ക്- അപ്പ് വാഹനത്തിൽ സഞ്ചരിച്ച ആറുപേർക്ക് പരിക്കേറ്റതിനെ തുടർന്ന് ഇവരെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ദർബംഗയിൽ നിന്ന് സിമാരിയ ഗംഗാ ഘട്ടിലേക്ക് പോകുകയായിരുന്നു ഇവർ.

റെയിൽ‌വേ ഓവർ‌ബ്രിഡ്‌ജിൽ വാഹനം തട്ടി മുൻപും സമാനമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കുറഞ്ഞത് 10 പേരെങ്കിലും വാഹനം പാലത്തിലിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. ഇന്ന് അപകടത്തിൽപെട്ട കുടുംബത്തിന് നഷ്‌ടപരിഹാരം നൽകണമെന്നും റോഡിന് കുറകെ വച്ചിരിക്കുന്ന പാലം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. സർദാർ സബ് ഡിവിഷണൽ ഓഫീസർ സഞ്ജീവ് കുമാർ അപകടസ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ABOUT THE AUTHOR

...view details