കേരളം

kerala

ETV Bharat / bharat

ഒഡിഷയിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

കശുവണ്ടി ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം

clash in Odisha  1 killed in clash in Odisha  ganjam district odisha  ഒഡീഷയിൽ സംഘർഷം  ഗുഞ്ചബലി  ഗഞ്ചം ജില്ല
ഒഡീഷയിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

By

Published : Apr 20, 2020, 9:58 PM IST

ഭുവനേശ്വർ: ഗഞ്ചം ജില്ലയിലെ കശുവണ്ടി തോട്ടത്തിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സംഘർഷത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗുഞ്ചബലി സ്വദേശി പ്രഭാകർ ബിസ്വൽ എന്നയാളാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കശുവണ്ടി ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം തുടരുന്നതായും പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട്‌ ആരെയും ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടില്ല.

ABOUT THE AUTHOR

...view details