കേരളം

kerala

ETV Bharat / bharat

വാക്ക് തര്‍ക്കം; ഉത്തര്‍പ്രദേശില്‍ യുവാവ് കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്കേറ്റു - up crime news

ഫിറോസാബാദിലെ ദക്ഷിന്‍ മേഖലയില്‍ ഇ- റിക്ഷ ഡ്രൈവറും വള വ്യാപാരിയും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം.

വാക്ക് തര്‍ക്കം  ഉത്തര്‍പ്രദേശില്‍ യുവാവ് കൊല്ലപ്പെട്ടു  യുപി ക്രൈം ന്യൂസ്  ക്രൈം ന്യൂസ്  1 killed, 2 injured during clash in UP  Firozabad  up crime news  crime news
വാക്ക് തര്‍ക്കം; ഉത്തര്‍പ്രദേശില്‍ യുവാവ് കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്കേറ്റു

By

Published : Oct 28, 2020, 12:52 PM IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇരുപത്തഞ്ചുകാരനായ അമിത് ഗുപ്‌തയാണ് കൊല്ലപ്പെട്ടത്. സഞ്ചയ്, ലാവേഷ് എന്നിവര്‍ പരിക്കേറ്റ് ചികില്‍സയിലാണ്. ഫിറോസാബാദിലെ ദക്ഷിന്‍ മേഖലയില്‍ ഇ- റിക്ഷ ഡ്രൈവറും വള വ്യാപാരിയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതാണ് സംഘര്‍ഷത്തിന് കാരണം. ഡ്രൈവര്‍ വളകള്‍ കൊണ്ടു വരുന്നതിനിടെ പൊട്ടിപ്പോയതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായതെന്ന് എസ് പി സചീന്ദ്ര പട്ടേല്‍ പറഞ്ഞു. തുടര്‍ന്ന് കൂട്ടാളികളുമായെത്തിയ റിക്ഷ ഡ്രൈവര്‍ ഇഷ്‌ടിക കൊണ്ട് ആക്രമിക്കുകയും വെടിവെക്കുകയുമായിരുന്നു.

പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അമിത് ഗുപ്‌ത മരിച്ചതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ റിക്ഷ ഡ്രൈവര്‍ ഡാനിഷിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാനായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details