കേരളം

kerala

ETV Bharat / bharat

വിശാഖപട്ടണത്ത് ഫാർമ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു - ഫാർമ കമ്പനിയിൽ തീപിടിത്തം; ഒരാൾക്ക് പരിക്ക്

തിങ്കളാഴ്ച രാത്രി 10.30നാണ് തീപിടുത്തമുണ്ടായത്. മൂന്ന് തൊഴിലാളികളാണ് സംഭവസമയത്ത് കമ്പനിയിൽ ഉണ്ടായിരുന്നത്

1 injured in fire at Visakhapatnam pharma company  ഫാർമ കമ്പനിയിൽ തീപിടിത്തം; ഒരാൾക്ക് പരിക്ക്  ഫാർമ കമ്പനിയിൽ തീപിടിത്തം
പരിക്ക്

By

Published : Jul 14, 2020, 7:47 AM IST

Updated : Jul 14, 2020, 9:38 AM IST

വിശാഖപട്ടണം: പരവാഡയിലെ ജെഎൻ ഫാർമ സിറ്റിയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ തിങ്കളാഴ്ച രാത്രി ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. തിങ്കളാഴ്ച രാത്രി 10.30നാണ് തീപിടിത്തമുണ്ടായതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സുരേഷ് ബാബു പറഞ്ഞു.

വിശാഖപട്ടണത്ത് ഫാർമ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു

മൂന്ന് തൊഴിലാളികളാണ് സംഭവസമയത്ത് കമ്പനിയിൽ ഉണ്ടായിരുന്നത്. അഗ്നിശമനസേന രക്ഷാപ്രവര്‍ത്തനങ്ങള്‍ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും 90 ശതമാനത്തോളം തീ അണച്ചെന്നും അധികൃതർ അറിയിച്ചു. അതേസമയം, തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

മെയ് ഏഴിന് വിശാഖപട്ടണത്തെ എൽജി പോളിമർ പ്ലാന്‍റിൽ നിന്ന് സ്റ്റൈറൈൻ വാതകം ചോർന്നതിനെ തുടർന്ന് 11ഓളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും 600ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ജൂൺ 30ന് ഇതേ പരവാഡ പ്രദേശത്തെ സൈനർ ലൈഫ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ യൂണിറ്റിൽ ബെൻസിമിഡാസോൾ വാതകം ചോർന്നത് രണ്ട് ജീവനക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

Last Updated : Jul 14, 2020, 9:38 AM IST

ABOUT THE AUTHOR

...view details