കേരളം

kerala

ETV Bharat / bharat

മംഗലാപുരം വിമാനത്താവളത്തിൽ വിദേശ കറൻസി  പിടിച്ചെടുത്തു - foreign currency

സുരക്ഷാ പരിശോധനയ്ക്കിടെയാണ് പിടിയിലായത്

മംഗലാപുരം  അന്താരാഷ്ട്ര വിമാനത്താവളത്തിൽ  വിദേശ നാണയം പിടിച്ചെടുത്തു  1 held for smuggling  foreign currency  at Mangaluru airport
മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ നാണയം പിടിച്ചെടുത്തു

By

Published : Jan 12, 2020, 2:29 PM IST

മംഗളൂരു: വിദേശ നാണയം കടത്തിയ യാത്രക്കാരനെ കേന്ദ്ര വ്യാവസായിക സുരക്ഷാ സേന [സി.ഐ.എസ്.എഫ്‌] മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്‌തു. ദുബായ് യാത്രക്കാരനായ ഷാഹുൽ ഹമീദ് തെരുവത്തിനെയാണ് എയർ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്‌തത്. സുരക്ഷാ പരിശോധനയ്ക്കിടെ ഇദ്ദേഹത്തിന്‍റെ ബാഗിൽ നിന്നും സംശയാസ്‌പദമായ വസ്‌തുക്കൾ കണ്ടെടുക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ വിവിധ രാജ്യങ്ങളിലെ 5.48 ലക്ഷം വിലവരുന്ന വിദേശ കറൻസികൾ കണ്ടെത്തി. സ്‌പൈസ് ജെറ്റ് വിമാനം എസ്‌ജി 059 ൽ ദുബായിലേക്ക് പോകാനായിരുന്നു ഷാഹുൽ ഹമീദ് തീരുമാനിച്ചിരുന്നത്. നിയമപരമായ അനുമതിയില്ലാതെ ആണ് ഇദ്ദേഹം വിദേശ കറൻസികൈവശം വച്ചിരുന്നത്. കൂടുതൽ അന്വേഷണത്തിനായി കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൈമാറി.

ABOUT THE AUTHOR

...view details