കേരളം

kerala

ETV Bharat / bharat

ഐഎസിലേക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയ ഒരാള്‍ അറസ്റ്റില്‍ - ഐഎസ് ഏജന്‍റ്

ഇയാള്‍ പാകിസ്ഥാനിലെ ഐഎസ് ഏജന്‍റാണെന്നാണ് വിവരം. ഇയാളുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.

ISI arrested  ISI agent  Anti Terrorist Squad  fight against terrorism  ഐഎസിലേക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയ ഒരാള്‍ അറസ്റ്റില്‍  ഐഎസ്  ഐഎസ് ഏജന്‍റ്  ഭീകരവാദ വിരുദ്ധ സംഘടന
ഐഎസിലേക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയ ഒരാള്‍ അറസ്റ്റില്‍

By

Published : Jan 20, 2020, 11:56 AM IST

ലക്‌നൗ:ഉത്തര്‍പ്രദേശില്‍ ഐഎസ്ഐഎസ് ബന്ധം ആരോപിച്ച് ഒരാള്‍ അറസ്റ്റില്‍. ഭീകരവാദ വിരുദ്ധ സംഘടനയും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലാകുന്നത്. റാഷിദ് അഹമ്മദ് എന്ന 23 കാരനായ യുവാവ് പാകിസ്ഥാനിലെ ഐഎസ് ഏജന്‍റാണെന്നാണ് വ്യക്തമാകുന്നത്.

ഇയാളുടെ മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു. ഈ ഫോണില്‍ നിന്നും ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളുടെ ഫോട്ടോകള്‍, വീഡിയോ ക്ലിപ്പുകള്‍ എന്നിവ ഐഎസിന് കൈമാറിയ വിവരവും തെളിവായി കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ ഇയാള്‍ രണ്ട് തവണ പാകിസ്ഥാനില്‍ പോയതായും കണ്ടെത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details