പത്ത് വർഷം കൊണ്ട് കവർന്നത് 1.71 ലക്ഷം: ട്രെയിനുകൾ മോഷ്ടാക്കളുടെ സ്വർഗം - യാത്രികര്‍
2018 ല്‍ റിപ്പോര്‍ട്ട് ചെയ്തത് 36,584 മോഷണ കേസുകള്‍. നാല് വര്‍ഷത്തിനിടയില്‍ അറസ്റ്റിലായവരുടെ എണ്ണം 73,837.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ട്രെയിന്‍ യാത്രക്കാരില്‍ നിന്ന് 1.71 ലക്ഷം രൂപയുടെ മോഷണം നടന്നെന്ന് റെയില്‍വെ മന്ത്രാലയം. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ ദേശീയ ട്രാന്‍സ്പോര്‍ട്ടര്‍ വീഴ്ച വരുത്തിയതായും റെയില്‍വെ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 2018 ല്‍ മാത്രം 36,584 മോഷണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2017 ൽ 33,044 കേസുകള്‍ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. 2016 ൽ ഇത് 22,106 ഉം 2015 ൽ 19,215 ഉം ആണ്. 2014 ൽ 14,301 കേസുകൾ രജിസ്റ്റർ ചെയ്തു, 2013 ൽ 12,261, 2012 ൽ 9,292, 2011 ൽ 9,653, 2010 ൽ 7,549, 2009 ൽ 7,010 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കനുസരിച്ച് 2009 മുതൽ 2018 വരെയുള്ള വര്‍ഷങ്ങളില്‍ മോഷണക്കേസുകള്‍ അഞ്ചു മടങ്ങ് വർധിച്ചതായാണ് റിപ്പോര്‍ട്ട്. 2009 നും 2018 നും ഇടയിൽ 1,71,015 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യൻ റെയിൽവേ. റെയില്‍വേ ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച് പ്രതിദിനം സര്‍വ്വീസ് നടത്തുന്ന 19,000 ത്തോളം ട്രെയിനുകളിലായി 1.3 കോടി ജനങ്ങള്‍ യാത്ര ചെയ്യുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി യാത്രക്കാർക്ക് ഓൺലൈന്‍ വഴി എഫ്ഐആർ ഫയൽ ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് റെയിൽവേ മന്ത്രാലയത്തോട് ജനുവരിയില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടിരുന്നു. പൊതുജനങ്ങളോട് അടുത്ത് ഇടപഴകി അവരുടെ പ്രശ്നങ്ങള്‍ അറിയണമെന്ന് കേന്ദ്ര സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ക്കും രാജ്നാഥ് സിംഗ് നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ റെയിൽവേ യാത്രക്കാരില്‍ നിന്നും പണം മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ 73,837 പേരെയാണ് അറസ്റ്റു ചെയ്യാനുള്ളത്. ഇതിൽ 13,546 പേരെ 2015 ൽ അറസ്റ്റുചെയ്തിരുന്നു. 2016 ൽ 19,800, 2017 ൽ 18,526, 2018 ൽ 20,566 പേരാണ് അറസ്റ്റിലായത്. ഈ വർഷം ജനുവരിയിൽ മാത്രം 1,399 പേരെ അറസ്റ്റു ചെയ്തിരുന്നു.