ചെന്നൈ: ചെന്നൈ എയര്‍പോര്‍ട്ട് വഴി കടത്താന്‍ ശ്രമിച്ച 87.06 ലക്ഷം രൂപ വിലവരുന്ന 1.7 കിലോ ഗ്രാം സ്വര്‍ണം കസ്‌റ്റംസ് അധികൃതര്‍ പിടികൂടി. ദുബായില്‍ നിന്നും ചെന്നൈക്ക് വന്ന എയര്‍ ഇന്ത്യാ എക്‌സ്‌പ്രസിന്‍റെ റസ്‌ക്യൂ വിമാനത്തില്‍ എത്തിയവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ചെന്നൈ വിമാനത്താവളത്തില്‍ നിന്നും 1.7 കിലോ സ്വര്‍ണം പിടികൂടി - gold seized news
ദുബായില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യാ വിമാനത്തിലെ അഞ്ച് യാത്രികരില്‍ നിന്നും വസ്‌ത്രത്തിലും കാല്‍പാദത്തിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 87.06 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്
സംഭവത്തില്‍ അഞ്ച് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്‌തു. നോബര്‍(28), രാമാനന്തപുരം സ്വദേശി അഹമ്മദ് അലി(31), കാഞ്ചീപുരം സ്വദേശി നന്ദകുമാര്‍(23), ചെന്നൈ സ്വദേശി മുരുഗാനന്തം മോഹന്‍(38), പുതുക്കോട്ടെ സ്വദേശി സദ്ദം ഹുസൈന്‍(25) എന്നിവരാണ് പിടിയിലായത്.
ബിസ്‌കറ്റ് രൂപത്തിലും മിശ്രിത രൂപത്തിലുമുള്ള സ്വര്‍ണമാണ് പിടികൂടിയത്. അടിവസ്‌ത്രത്തിലും പാന്‍റ്സിന്‍റെ പോക്കറ്റിലും കാല്‍പാദത്തിലും ഒളിപ്പച്ച രീതിയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ കസ്റ്റംസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.