താനെയിൽ കാറപകടം; ഒരാൾ കൊല്ലപ്പെട്ടു
മുംബൈ: താനെയിൽ വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം ഗോഡ്ബന്ദർ റോഡിൽ കാർ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. കപൂർബാവ്ഡി പൊലീസ്, പ്രാദേശിക ദുരന്ത നിവാരണ സെൽ, അഗ്നിശമന സേന എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനങ്ങൾ നടത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.