ഭുവനേശ്വർ വിമാനത്താവളത്തില്‍ നിർമ്മാണത്തിലിക്കുന്ന കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചു - പ്രദീപ് ജെന
അഗ്നിശമന സേനയും എസ്‌ഡിആർഎഫുമാണ് രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

വിമാനത്താവളത്തിൽ ലിങ്ക് കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചു
ഭുവനേശ്വർ:വിമാനത്താവളത്തിലെ ടെർമിനൽ ഒന്നും ടെർമിനൽ രണ്ടുമായി ബന്ധിപ്പിക്കുന്ന നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. അഗ്നിശമന സേനയും എസ്‌ഡിആർഎഫും സ്ഥലത്തെത്തിയിട്ടുണ്ട്. സ്‌പെഷ്യൽ റിലീഫ് കമ്മീഷണറായ പ്രദീപ് ജെനയാണ് തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനും മേൽനോട്ടം വഹിക്കുന്നത്.