ന്യൂഡൽഹി: ചില മാധ്യമങ്ങൾ ഭാരത് ജോഡോ യാത്രക്കെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ്. ഭാരത് ജോഡോ യാത്രയുടെ വിശ്രമ ദിനമായ ഇന്ന്(24.09.2022) രാഹുൽ ഗാന്ധി കണ്ടെയ്‌നർ ക്യാമ്പിൽ തന്നെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ യാത്രക്കെതിരെ മാധ്യമങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു: ജയ്‌റാം രമേശ് - രാഹുൽ ഗാന്ധി
ഭാരത് ജോഡോ യാത്രയുടെ വിശ്രമ ദിനമായ ഇന്ന് രാഹുൽ ഗാന്ധി കണ്ടെയ്‌നർ ക്യാമ്പിൽ തന്നെ കഴിയുമെന്നും ജയ്‌റാം രമേശ് പറഞ്ഞു.

ഭാരത് ജോഡോ യാത്രക്കെതിരെ മാധ്യമങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു: ജയ്‌റാം രമേശ്
യാത്ര ഇപ്പോൾ ചാലക്കുടിയിലാണ് എത്തിയിരിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി ഇവിടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ടെന്നും ജയ്‌റാം രമേശ് പറഞ്ഞു. കന്യാകുമാരി മുതൽ കശ്‌മീർ വരെ 3,570 കിലോമീറ്റർ ദൈർഘ്യമുള്ള പദയാത്ര 150 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കുക. 12 സംസ്ഥാനങ്ങളിലായാണ് യാത്ര നടത്തുക.