ആലപ്പുഴ: ഭാരത് ജോഡോ യാത്രക്കിടെ പെണ്‍കുട്ടിയെ ചെരിപ്പിടാന്‍ സഹായിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്ര പതിനൊന്നാം ദിവസം ആലപ്പുഴ ജില്ലയില്‍ പര്യടനം നടത്തുന്നതിനിടെയാണ് യാത്രയില്‍ രാഹുലിനൊപ്പം നടന്നിരുന്ന പെണ്‍കുട്ടിയെ ചെരിപ്പ് ധരിക്കാന്‍ രാഹുല്‍ ഗാന്ധി സഹായിച്ചത്.
ജാഥക്കിടെ പെണ്‍കുട്ടിയെ ചെരിപ്പിടാന്‍ സഹായിച്ച് രാഹുല്‍ ഗാന്ധി; ലാളിത്യമെന്ന് അണികള്‍ - ഭാരത് ജോഡോ യാത്ര
ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയില്‍ പര്യടനം നടത്തുന്നതിനിടെയാണ് പെണ്‍കുട്ടിയെ ചെരിപ്പിടാന്‍ രാഹുല്‍ ഗാന്ധി സഹായിച്ചത്. രാഹുല്‍ ഗാന്ധി നല്ല നേതാവെന്ന് പെണ്‍കുട്ടി
'ലാളിത്യം..ലാളിത്യം..ലാളിത്യം..രാജ്യത്തെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവര്‍ കര്‍മത്തിന്‍റെ പാതയിലാണ്. രാജ്യത്തെ ഒന്നിപ്പിച്ചതിന്‍റെ ചരിത്രം രചിക്കുകയാണ്', എന്ന അടിക്കുറിപ്പോടെ രാഹുല്‍ ഗാന്ധിയുടെ വീഡിയോ കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവച്ചു.
'രാഹുല്‍ ഗാന്ധിയെ കാണാനായി മകള്‍ ഏറെ ആഗ്രഹിച്ചിരുന്നു. അദ്ദേഹം വളരെ ലാളിത്യത്തോടെയാണ് മകളോട് പെരുമാറിയത്. മകള്‍ക്ക് മുന്നില്‍ കുനിഞ്ഞ് നിന്ന് കൈകൊണ്ട് ചെരിപ്പിന്‍റെ വള്ളി കെട്ടി കൊടുക്കുകയാണ് അദ്ദേഹം ചെയ്‌തത്', പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി നല്ല നേതാവാണെന്ന് പെണ്‍കുട്ടിയും പറഞ്ഞു.