ശ്രീനഗർ: ഖാസിഗുണ്ടിലെ ജമ്മു കശ്‌മീർ ഭരണത്തിൽ സുരക്ഷ വീഴ്‌ചയുണ്ടെന്ന് കോൺഗ്രസ് നേതാവും പാർലമെന്‍റ് അംഗവുമായ രാഹുൽ ഗാന്ധി. ശക്തമായ സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാത്തതിനാൽ ഭാരത് ജോഡോ യാത്രയുടെ മുന്നോട്ടുള്ള പ്രയാണം നിർത്തിവയ്‌ക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അനന്ത്‌നാഗിലെ ഡാക് ബംഗ്ലാവിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ജമ്മു കശ്‌മീരിൽ സുരക്ഷ വീഴ്‌ച; ഭാരത് ജോഡോ യാത്ര തുടരുന്നില്ലെന്ന് രാഹുൽ ഗാന്ധി - ദേശീയ വാർത്തകൾ
ഖാസിഗുണ്ടിൽ വലിയ ജനക്കൂട്ടമാണ് ഉണ്ടായിരുന്നതെന്നും എന്നാൽ നിയന്ത്രിക്കാൻ പൊലീസുകാർ ഇല്ലാതിരുന്നത് ഭരണകൂടത്തിന്‍റെ വീഴ്‌ചയാണെന്നും രാഹുൽ ഗാന്ധി
ജമ്മു കശ്‌മീരിൽ സുരക്ഷ വീഴ്‌ച
ടണൽ കടന്നുവന്നപ്പോൾ വലിയ ജനക്കൂട്ടമാണ് അവിടെ ഉണ്ടായിരുന്നത്. എന്നാൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അവിടെ ഒരു പൊലീസുകാരൻ പോലും ഇല്ലാത്ത സാഹചര്യമായിരുന്നു. മുന്നോട്ട് പോകരുതെന്ന് എന്‍റെ സുരക്ഷ ഗാർഡുകൾ ഉപദേശിച്ചു. അവർക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യാൻ എനിക്കും ബുദ്ധിമുട്ടാണെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു.