എറണാകുളം :രാജ്യത്ത് എല്ലാത്തരം വര്‍ഗീയതയും എതിര്‍ക്കപ്പെടണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ റെയ്‌ഡിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി. രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങൾ ഉന്നയിച്ചാണ് കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര നടത്തുന്നത്. ബി ജെ പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിൻ്റെ നയവൈകല്യങ്ങളാണ് യാത്രയിൽ ചൂണ്ടിക്കാട്ടുന്നത്. ആർ എസ് എസിന്‍റേയും സംഘ പരിവാറിന്‍റേയും രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിനെതിരെയുള്ള ആശയമാണ് യാത്ര മുന്നോട്ടുവയ്ക്കുന്നതെന്നും അങ്കമാലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുല്‍ വ്യക്തമാക്കി.
2024ലെ തെരഞ്ഞെടുപ്പ് അല്ല യാത്രയുടെ ലക്ഷ്യം. യാത്രയ്ക്ക് കേരളത്തിൽ മികച്ച വരവേൽപ്പ് ലഭിച്ചു. ഇന്ത്യയുടെ ഒരറ്റത്തുനിന്നും മറ്റൊരറ്റത്തേയ്ക്കാണ് യാത്ര. എല്ലാ സംസ്ഥാനങ്ങളിലും പോകാൻ പരിമിതികളുണ്ട്. യുപിയിൽ രണ്ട് ദിവസം മാത്രമാണ് യാത്ര എന്നതിൽ ആശങ്ക വേണ്ട. കോൺഗ്രസിന് യു പി യെക്കുറിച്ച് വ്യക്തമായ കാഴ്‌ചപ്പാടുണ്ടന്നും രാഹുൽ ഗാന്ധി പറഞ്ഞു.