ന്യൂഡൽഹി: കുട്ടികളിൽ കോവാക്‌സിൻ ഉപയോഗിക്കാനായി അടിയന്തര ഉപയോഗ അനുമതിക്കായി ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന് അപേക്ഷ സമർപ്പിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കിന്‍റെ യുഎസ് പങ്കാളിയായ ഓക്യുജെൻ.
കൊവിഡ് പ്രതിരോധത്തിനുള്ള സുപ്രധാന ചുവടുവെയ്പ്പാണിതെന്നും കോവാക്‌സിന് അംഗീകാരം ലഭിച്ചാൽ രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്കായി പുതിയൊരു വാക്‌സിനാകും ലഭിക്കുകയെന്നും ഓക്യുജെന്‍റെ ചെയർമാനും സിഇഒയും സഹസ്ഥാപകനുമായ ഡോ.ശങ്കർ മുസുനൂരി പറഞ്ഞു.
അടുത്തിടെ കോവാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നൽകിയിരുന്നു. കൊവിഡ് വാകസിന്‍റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനക്ക് ഉപദേശം നൽകുന്ന സ്വതന്ത്ര ഉപദേശക സമിതിയായ സാങ്കേതിക ഉപദേശക ഗ്രൂപ്പിന്‍റെ(TAG) നിർദേശ പ്രകാരമാണ് കോവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയത്.