ഹൈദരാബാദ്: ഭരത് ബയോടെക് അടുത്ത മാസം കൊവിഡ് ഇൻട്രാനേസൽ വാക്‌സിന്‍റെ ഒന്നാം ഘട്ട പരീക്ഷണങ്ങൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരത് ബയോടെക് ചെയർമാൻ ഡോ. കൃഷ്‌ണ എല്ല പറഞ്ഞു. കൊവാക്‌സിൻ ഉൾപ്പെടെയുള്ള വാക്‌സിൻ നിർമാണത്തിനായി ഭാരത് ബയോടെക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ക്ലിനിക്കൽ ട്രയൽ പ്രക്രിയകൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇൻട്രാനേസൽ കൊവിഡ് വാക്‌സിന്‍റെ ഒന്നാം ഘട്ട പരീക്ഷണങ്ങൾ അടുത്ത മാസമെന്ന് ഭാരത് ബയോടെക് - കൊവിഡ് വാക്‌സിൻ
ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന് വാക്‌സിൻ കുത്തിവയ്പ്പിന് 2.6 ബില്യൺ സിറിഞ്ചുകളും സൂചികളും ആവശ്യമാണ്. ഇത് മലിനീകരണം വർധിപ്പിക്കുമെന്ന് ഭാരത് ബയോടെക് ചെയർമാൻ ഡോ. കൃഷ്‌ണ എല്ല പറഞ്ഞു

ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന് വാക്‌സിൻ കുത്തിവയ്പ്പിന് 2.6 ബില്യൺ സിറിഞ്ചുകളും സൂചികളും ആവശ്യമാണ്, ഇത് മലിനീകരണം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി പ്രതിസന്ധികൾ നേരിട്ടുകൊണ്ടാണ് ഭാരത് ബയോടെക് സെന്‍റ് ലൂയിസിലെ വാഷിങ്‌ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനുമായി ചേർന്ന് വാക്‌സിൻ പരീക്ഷണങ്ങൾ നടത്തുന്നത്.
ഒന്നാംഘട്ട പരീക്ഷണങ്ങൾ സെന്‍റ് ലൂയിസ് സർവകലാശാലയുടെ വാക്‌സിൻ ആന്‍റ് ട്രീറ്റ്‌മെന്‍റ് ഇവാലുവേഷൻ യൂണിറ്റിൽ നടക്കും. അംഗീകാരം നേടിയ ശേഷം ഭാരത് ബയോടെക് ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ തുടരുകയും വലിയ തോതിൽ വാക്‌സിൻ ഉൽപാദനം നടത്തുകയും ചെയ്യും. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ വാക്‌സിനുകൾ വളരെ വിലകുറഞ്ഞതായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.