ന്യൂഡൽഹി:ഭാരത് ബയോടെക്കിൻ്റെ കൊവാക്‌സിന് 77.8 ശതമാനം ഫലപ്രാപ്‌തിയുള്ളതായി ഐസിഎംആർ. ഡിസിജിഐ (ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ) വിദഗ്‌ധ സമിതി അംഗീകരിച്ച കൊവാക്‌സിൻ്റെ മൂന്നാംഘട്ട പരീക്ഷണ ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്.
വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗബാധയുണ്ടായാല്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാധ്യത 100 ശതമാനവും ഇല്ലാതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read more: ഭാരത് ബയോടെക് മൂന്നാം ഘട്ട പരീക്ഷണ റിപ്പോർട്ട് സമർപ്പിച്ചു
രാജ്യത്തുടനീളം 25,800 പേരിലാണ് കൊവാക്‌സിൻ്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്ന് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച വാക്‌സിനാണ് ഇത്.
വാക്‌സിൻ്റെ മൂന്നാം ഘട്ട പരീക്ഷണത്തിൻ്റെ വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്‌ചയാണ് ഭാരത് ബയോടെക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന് സമര്‍പ്പിച്ചത്. വിശദമായ പഠനങ്ങള്‍ക്ക് ശേഷം ചേര്‍ന്ന വിദഗ്‌ധ സമിതി യോഗത്തിലാണ് ഡിസിജിഐ റിപ്പോര്‍ട്ട് അംഗീകരിച്ചത്. വാക്‌സിൻ ഫലപ്രാപ്‌തിയെ പറ്റി നേരത്തെ നിരവധി ആശങ്കകൾ നിലനിന്നിരുന്നു.