ഹൈദ്രാബാദ്:ഒരു വര്‍ഷം 100 കോടി കൊവിഡ് ഇന്‍ട്രാ നാസല്‍ വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഭാരത് ബയോടെക്ക്. മൂക്കിലൂടെ വാക്സിന്‍ നല്‍കാവുന്ന ഇന്‍ട്രാ നാസല്‍ വാക്‌സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി ലഭിക്കുന്നതിന് വേണ്ടി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ (DCGI) ഭാരത് ബയോടെക് നേരത്തെ സമീപിച്ചിരുന്നു. മൂന്നാം ഘട്ട പരീക്ഷണം അടുത്തവര്‍ഷം ആദ്യം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഒരു വര്‍ഷം 100 കോടി ഇന്‍ട്രാ നാസല്‍ വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാൻ ഭാരത് ബയോടെക്ക് - ഭാരത് ബയോടെകിന്‍റെ ഇൻട്രാ നാസല്‍ വാക്സീന്‍
ഒമിക്രോണ്‍ പോലുള്ള ആശങ്കയുളവാക്കുന്ന കൊവിഡ് വൈറസിന്‍റെ വകഭേദത്തെ ചെറുക്കാനായി ബൂസ്റ്റര്‍ ഷോട്ടായും ഇൻട്രാ നാസല്‍ വാക്സിന്‍ ഫലപ്രദമാണെന്ന് വിദഗ്‌ധര്‍ പറയുന്നു.
സൂചി ഉപയോഗിക്കേണ്ടതാത്ത നോണ്‍ ഇന്‍വേസിവായ ഇന്‍ട്രാ നാസല്‍ വാക്സിന്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഉചിതമാണെന്ന് ഭാരത് ബയോടെക് അധികൃതര്‍ പറഞ്ഞു. അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് വര്‍ധിച്ച അളവില്‍ ഉല്‍പ്പാദനം നടത്താന്‍ സാധിക്കുന്ന വാക്സിനാണ് ഇന്‍ട്രാ നാസല്‍ വാക്സിനെന്നും ഭാരത് ബയോടെക് വ്യക്തമാക്കി. ഒമിക്രോണ്‍ പോലുള്ള ആശങ്കയുളവാക്കുന്ന കൊവിഡ് വൈറസിന്‍റെ വകഭേദത്തെ ചെറുക്കാനായി ബൂസ്റ്റര്‍ ഷോട്ടായും ഇൻട്രാ നാസല്‍ വാക്സിന്‍ ഫലപ്രദമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
അതേസമയം കൊവാക്സിന്‍ ഡോസുകളുടെ ഉല്‍പ്പാദനം 100 കോടിയോടടുത്തു. ഭാരത് ബയോടെക്ക് ഉല്‍പ്പാദിപ്പിക്കുന്ന കൊവാക്സിന്‍ ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ കൊവിഡ് വാക്സിനാണ്.