ഹൈദരാബാദ്:കൊവാക്സിൻ വിതരണം ചെയ്യുന്നതിൽ നാല് മാസത്തെ കാലതാമസമുണ്ടാകുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. സാങ്കേദികവിദ്യയുടെ ഘടന, കാര്യനിർവഹണത്തിൽ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ കൊവാക്സിൻ ഒരു ബാച്ചിന്‍റെ നിർമ്മാണം, പരിശോധന, വിതരണം എന്നിവയ്‌ക്ക് ഏകദേശം 120 ദിവസം വേണ്ടിവരുമെന്ന് വാക്സിൻ നിർമാതാക്കൾ അറിയിച്ചു. അതിനാൽ ഈ വർഷം മാർച്ചിൽ ഉൽപാദനം ആരംഭിച്ച ബാച്ചുകൾ ജൂൺ മാസത്തിൽ മാത്രമേ വിതരണം ചെയ്യാൻ കഴിയൂ എന്നും ഭാരത് ബയോടെക് വ്യക്തമാക്കി. രാജ്യം വാക്സിൻ ക്ഷാമം അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തിലാണ് ഭാരത് ബയോടെക്കിന്‍റെ വിശദീകരണം.
കൊവാക്സിൻ വിതരണത്തിന് നാല് മാസത്തെ കാലതാമസമെന്ന് ഭാരത് ബയോടെക്
സാങ്കേദികവിദ്യയുടെ ഘടന, കാര്യനിർവഹണത്തിൽ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ കൊവാക്സിൻ ഒരു ബാച്ചിന്‍റെ നിർമ്മാണം, പരിശോധന, വിതരണം എന്നിവയ്‌ക്ക് ഏകദേശം 120 ദിവസം വേണ്ടിവരുമെന്ന് വാക്സിൻ നിർമാതാക്കൾ അറിയിച്ചു.
വാക്സിനുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് അന്താരാഷ്ട്ര വിതരണ ശൃംഖലകൾ, നിർമ്മാതാക്കൾ, കാര്യനിർവാഹകർ, സംസ്ഥാന, കേന്ദ്ര സർക്കാർ ഏജൻസികൾ എന്നിവയിൽ നിന്ന് ഏകോപിത ശ്രമങ്ങൾ ആവശ്യമാണ്. വാക്സിൻ ഉത്പാദനം മുതൽ വാക്സിനേഷൻ വരെയുള്ള പ്രക്രിയകൾ വിവിധ ഘട്ടങ്ങളായാണ് നടത്തുന്നത്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിസ്‌കോ) മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ വിതരണം ചെയ്യുന്ന എല്ലാ വാക്സിനുകളും നിയമപ്രകാരം ഇന്ത്യൻ ഗവൺമെന്‍റിന്‍റെ സെൻട്രൽ ഡ്രഗ്‌സ് ലബോറട്ടറിയിൽ പരിശോധനയ്ക്കും വിതരണത്തിനുമായി സമർപ്പിക്കേണ്ടതുണ്ടെന്നും കമ്പനി വ്യക്തമാക്കി. കമ്പനിയിൽ നിന്നും സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ഡിപ്പോകളിൽ വാക്സിൻ എത്തിക്കുന്നതിനുള്ള സമയപരിധി രണ്ട് ദിവസമാണ്. ഈ ഡിപ്പോകളിൽ ലഭിക്കുന്ന വാക്സിനുകൾ സംസ്ഥാന സർക്കാരുകൾ അതത് സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്യണം. ഇതിന് കൂടുതൽ ദിവസങ്ങൾ വേണ്ടിവരുമെന്നും കമ്പനി അറിയിച്ചു.
Also Read:അടിയന്തര സാഹചര്യങ്ങളിലെ ഉപയോഗം; ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയെ സമീപിച്ചു