ഹൈദരാബാദ്: ഭാരത് ബയോടെക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണ എല്ല, ജോയിന്റ് മാനേജിംഗ് ഡയറക്ടർ സുചിത്ര എല്ല എന്നിവർ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡുവിനെ സന്ദർശിച്ചു. കോവാക്സിൻ ഉത്പാദനം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വാക്സിൻ ലഭ്യമാക്കാനുള്ള പദ്ധതികൾ എന്നിവയെ കുറിച്ച് ചർച്ച നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
ഭാരത് ബയോടെക് അധികൃതർ ഉപരാഷ്ട്രപതിയുമായി ചർച്ച നടത്തി - ഭാരത് ബയോടെക് അധികൃതർ ഉപരാഷ്ട്രപതിയുമായി ചർച്ച നടത്തി
വാക്സിൻ ഉത്പാദനം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വാക്സിൻ ലഭ്യമാക്കാനുള്ള പദ്ധതികൾ എന്നിവയെ കുറിച്ച് ചർച്ച നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
ഭാരത് ബയോടെക്
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത് ബയോടെക് സന്ദർശിച്ച് കോവാക്സിൻ അവലോകനം ചെയ്തിരുന്നു. ഹൈദരാബാദിലെ ജീനോം വാലിയിലെ ഭാരത് ബയോടെക് കേന്ദ്രത്തിലേക്ക് നിരവധി രാജ്യങ്ങളിൽ നിന്നുള്ള 70 അംബാസഡർമാരുടെയും ഹൈക്കമ്മീഷണർമാരുടെയും സന്ദർശനത്തെ തുടർന്നായിരുന്നു ഇത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക് വാക്സിൻ വികസിപ്പിച്ചത്.