ന്യൂഡൽഹി: ഹൈദരാബാദ് ആസ്ഥാനമായുള്ള കൊവിഡ് വാക്സിൻ നിർമാണ കമ്പനിയായ ഭാരത് ബയോടെക് കൊവാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) സമർപ്പിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന മൂന്ന് വാക്സിനുകളിൽ ഒന്നാണ് ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ. വാക്‌സിന്‍റെ ഫലപ്രാപ്‌തി നിർണയിക്കുന്നതില്‍ നിര്‍ണായകമായ മൂന്നാം ഘട്ട പരീക്ഷണത്തിന്‍റെ റിപ്പോർട്ട് സംബന്ധിച്ച് നേരത്തെയും ചോദ്യങ്ങള്‍ ഉയർന്നിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ചാണ് കമ്പനി വാക്സിൻ വികസിപ്പിച്ചെടുത്തത്.