മുംബൈ:ഭാരത് ബയോടെക്കിൻ്റെ കുട്ടികളിലെ വാക്‌സിൻ പരീക്ഷണം മഹാരാഷ്ട്രയിൽ ആരംഭിച്ചു. 12 മുതൽ 18 വരെ പ്രായമുള്ള കുട്ടികളിലാണ് ആദ്യ ഘട്ടത്തിൽ കൊവാക്‌സിൻ പരീക്ഷണം നടത്തുന്നത്. കുട്ടികളിലെ വാക്‌സിൻ പരീക്ഷണത്തിന് ഡിസിജിഐ അനുമതി നൽകിയതിന് പിന്നാലെയാണ് പരീക്ഷണം. രാജ്യത്തുടനീളം നാല് സ്ഥലങ്ങളിൽ വാക്‌സിൻ പരീക്ഷണം നടത്തുമെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി ഭാരത് ബയോടെക് അറിയിച്ചു. ആദ്യ ഘട്ടത്തിൽ 12 മുതൽ 18 വരെ പ്രായമുള്ള കുട്ടികളിലും തുടർന്ന് 6-12 വയസ് പ്രായമുള്ളവർക്കും ശേഷം 2-6 വയസ് പ്രായമുള്ളവർക്കും വാക്‌സിൻ ട്രയല്‍ നടത്തും.
ഭാരത് ബയോടെക്ക് കൊവാക്‌സിൻ: കുട്ടികളിലെ വാക്‌സിൻ പരീക്ഷണം ആരംഭിച്ചു - കുട്ടികളിലെ വാക്‌സിൻ പരീക്ഷണം
ആദ്യ ഘട്ടത്തിൽ 12 മുതൽ 18 വരെ പ്രായമുള്ള കുട്ടികളിലും തുടർന്ന് 6-12 വയസ് പ്രായമുള്ളവർക്കും ശേഷം 2-6 വയസ് പ്രായമുള്ളവർക്കും വാക്‌സിൻ ട്രയല്‍ നടത്തും.
Read more: 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ ഉപയോഗത്തിന് അനുമതി നൽകി യുകെ
ശിശുരോഗവിദഗ്‌ധൻ ഡോ. വസന്ത് ഖലത്കറുടെ മേൽനോട്ടത്തിലാണ് മെഡിട്രീന ആശുപത്രിയിൽ പരീക്ഷണം നടത്തുന്നത്. 12 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിച്ചതായി അധികൃതർ അറിയിച്ചു. 50 വോളൻ്റിയർമാരുടെ രക്ത സാമ്പിൾ റിപ്പോർട്ടുകൾ ലഭിച്ച ശേഷം ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. വാക്‌സിനേഷന് ശേഷം കുട്ടികളെ ആൻ്റിബോഡി പരിശോധനക്ക് വിധേയരാകും. വാക്‌സിനേഷൻ ട്രയൽ മൂന്ന് ഘട്ടങ്ങളായാണ് നടക്കുക.