ഹൈദരാബാദ്: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണത്തിന്‍റെ ഇടക്കാല ഫലങ്ങൾ പ്രഖ്യാപിച്ചു. കൊവിഡ് രോഗബാധയ്ക്ക് കോവാക്സിൻ 78% ഫലപ്രദമാണെന്ന് പഠനഫലം വ്യക്തമാക്കിയതായി ഐസിഎംആർ പറയുന്നു. കോവാക്സിന്‍റെ സുരക്ഷയും കാര്യക്ഷമതയും സംബന്ധിച്ച അന്തിമ ഫലം ജൂണിൽ ലഭ്യമാകും.
മൂന്നാം ഘട്ട പരീക്ഷണത്തിൽ 18നും 98നുമിടയിൽ പ്രായമുള്ള 25,800 പേർ പങ്കെടുത്തു. ഇതിൽ 10% പേരും 60 വയസിനു മുകളിൽ പ്രായമുള്ളവരാണ്. ഐസിഎംആറിന്‍റെ ധനസഹായത്തോടെയാണ് കോവാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണം നടന്നത്.