കേരളം

kerala

By

Published : Sep 27, 2021, 11:16 AM IST

ETV Bharat / bharat

ഭാരത് ബന്ദ്; രാജ്യത്ത് റോഡ് - റെയില്‍ ഗതാഗതം സതംഭിച്ചു

കര്‍കര്‍ക്ക് ഐക്യദാഢ്യവുമായി രാഹുല്‍ ഗാന്ധി എം.പി രംഗത്ത് എത്തി. ഡല്‍ഹിയില്‍ കനത്ത സുരക്ഷ. ഡല്‍ഹിയിലേക്കുള്ള ഗതാഗതത്തിന് നിയന്ത്രണം.

Bharat Bandh: Rahul Gandhi voices support for farmers  slams govt as 'exploitative'  Rahul Gandhi support  Bharat Bandh  ഭാരത് ബന്ദ്  രാഹുല്‍ ഗാന്ധി  കര്‍ഷക സംഘടനകള്‍  ഡല്‍ഹിയില്‍ കനത്ത സുരക്ഷ
ഭാരത് ബന്ദ് പുരോഗമിക്കുന്നു; റോഡ്, റെയില്‍ ഗതാഗതം സതംഭിച്ചു

ന്യൂഡല്‍ഹി:രാജ്യത്ത് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പുരോഗമിക്കുന്നു. ബന്ദിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍ റോഡ് ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് നാല് മണിവരെയാണ് ബന്ദ്.

അതിനിടെ കര്‍കര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി എം.പി രംഗത്ത് എത്തി. കര്‍ഷകര്‍ നാളുകളായി സത്യാഗ്രഹമാര്‍ഗത്തില്‍ അഹിംസാ സമരം നടത്തുകയാണ്, എന്നാല്‍ ചൂഷക സര്‍ക്കാര്‍ അത് ഇഷ്ടപ്പെടുന്നില്ല. അതാണ് ഭാരത് ബന്ദിലേക്ക് അവരെ നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിെല കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും സമരത്തിന്‍റെ ഭാഗമാകാനും അദ്ദേഹം ആഹ്വാനം ചെയ്തു.

കൂടുതല്‍ വായനക്ക്: ഡിആര്‍ഡിഒ ചാരക്കേസ്: പ്രതികളുമായി ഒരു സ്‌ത്രീ നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസ്

ബന്ദിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. വാഹനങ്ങള്‍ കര്‍ശനമായ നിരീക്ഷണത്തിന് ശേഷം മാത്രമാണ് ഡല്‍ഹിയിലേക്ക് കടത്തി വിടുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയപൂര്‍ വഴിയുള്ള ഗതാഗതം നിരോധിച്ചു.

500ല്‍ അധികം വരുന്ന കര്‍ഷക സംഘടനകളാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കര്‍ഷ ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച് പത്ത് മാസമായി കര്‍ഷകര്‍ സമരത്തിലാണ്. ഈ സമരം ശക്തമാക്കുന്നതിന്‍റെ മുന്നോടിയാണ് ബന്ദ്. രാജ്യത്തെ എന്‍ഡിഎ സഖ്യ കക്ഷികള്‍ ഒഴികെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ബന്ദില്‍ പങ്കാളികളാകുന്നുണ്ട്.

കര്‍ഷ സംഘടനകളുമായി നടത്തിയ 11 വട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഇതോടെ ജനുവരി 26ന് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലി വന്‍ ചര്‍ച്ചയായി. എന്നാല്‍ നിയമം പിന്‍വലിക്കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

ABOUT THE AUTHOR

...view details