കേരളം

kerala

ETV Bharat / bharat

ഭാരത് ബന്ദ് വിജയം, പൊതുജന പിന്തുണ ലഭിച്ചു : രാകേഷ് ടികായത്ത് - കാർഷിക നിയമം

'500 ലേറെ കർഷക സംഘടനകൾ, 15 ട്രേഡ് യൂണിയനുകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ, ആറ് സംസ്ഥാന സർക്കാരുകൾ തുടങ്ങിയവരുടെ പിന്തുണയാണ് ഭാരത് ബന്ദിന് ലഭിച്ചത്'

Bharat Bandh was a 'success'  received public support: says BKU leader Rakesh Tikait  ഭാരത് ബന്ദ്  രാകേഷ് തികായത്ത്  കർഷക സംഘടന  ട്രേഡ് യൂണിയൻ  സംയുക്ത കിസാൻ മോർച്ച  കാർഷിക നിയമം  Rakesh Tikait
ഭാരത് ബന്ദ് വിജയം, പൊതുജന പിന്തുണ ലഭിച്ചു: രാകേഷ് തികായത്ത്

By

Published : Sep 27, 2021, 9:19 PM IST

ന്യൂഡൽഹി :സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് വിജയമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. ബന്ദിനെ ജനങ്ങൾ വലിയ തോതിൽ പിന്തുണച്ചെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷം കേന്ദ്രം കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്തെ നിരവധി കർഷക സംഘടനകൾ സംയുക്തമായാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്.

10 മാസമായി ഡൽഹി അതിർത്തിയിൽ ചുട്ടുപൊള്ളുന്ന വെയിലിൽ കഷ്‌ടത അനുഭവിച്ച് സമരം നയിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം എന്ന നിലയിൽ ഒരു ദിവസം പൊതുജനങ്ങൾക്ക് അസൗകര്യം നേരിട്ടാലും കുഴപ്പമില്ലെന്ന് ടികായത്ത് പറഞ്ഞു.

ഭാരത് ബന്ദിനെ ചരിത്രപരമാക്കി മാറ്റിയതിന് കർഷകർ, തൊഴിലാളികൾ, വിദ്യാർഥികൾ, ജീവനക്കാർ, ട്രേഡ് യൂണിയനുകൾ, വ്യവസായികൾ എന്നിവർക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നു.

Also Read: ഭാരത് ബന്ദിന് പിന്തുണ: സംസ്ഥാനത്ത് ഹർത്താൽ പൂർണം

ഭാരത് ബന്ദ് ദിവസമായ തിങ്കളാഴ്‌ച ദേശീയ തലസ്ഥാനത്തിന്‍റെ വിവിധ അതിർത്തി പ്രദേശങ്ങളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

23ലധികം സംസ്ഥാനങ്ങളിൽ നിന്ന് അനുകൂലമായ പ്രതികരണമാണ് ഭാരത് ബന്ദിന് ലഭിച്ചതെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. 500 ലേറെ കർഷക സംഘടനകൾ, 15 ട്രേഡ് യൂണിയനുകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ, ആറ് സംസ്ഥാന സർക്കാരുകൾ തുടങ്ങിയവരുടെ പിന്തുണയാണ് ഭാരത് ബന്ദിന് ലഭിച്ചത്.

കേരളം, തമിഴ്‌നാട്, ഛത്തീസ്‌ഗഡ്, പഞ്ചാബ്, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ് സർക്കാരുകൾ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

കേന്ദ്രം കൊണ്ടുവന്ന മൂന്ന് വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ വർഷം നവംബർ 26 മുതലാണ് കർഷകർ രാജ്യ തലസ്ഥാനത്തിന്‍റെ വിവിധ അതിർത്തികളില്‍ പ്രതിഷേധം ആരംഭിച്ചത്.

കർഷക നേതാക്കളും കേന്ദ്ര സർക്കാരും നിരവധി തവണ ചർച്ച നടത്തിയെങ്കിലും പ്രതിസന്ധിക്ക് പരിഹാരമാകാതെ തുടരുകയാണ്.

ABOUT THE AUTHOR

...view details