കേരളം

kerala

ETV Bharat / bharat

Bhagwat Gita To School : സംസ്ഥാന സർക്കാരുകൾക്ക് സ്‌കൂളുകളില്‍ ഭഗവദ്ഗീത പഠിപ്പിക്കാമെന്ന്‌ കേന്ദ്രം - സ്‌കൂള്‍ സിലബസില്‍ ഭഗവത്‌ ഗീത

Bhagwat Gita To School | Union minister Annapurna Devi: സ്‌കൂളുകളിൽ ഭോജ്‌പുരി ഭാഷ പഠിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ തീരുമാനിക്കാം

State Governments Can Teach Bhagavad Gita In Schools If They Want  Bhagwat Gita To School  Union minister for education Annapurna Devi at parliament  ഭഗവത്‌ ഗീത സ്‌കൂളുകളിലേക്ക്‌  സ്‌കൂള്‍ സിലബസില്‍ ഭഗവത്‌ ഗീത  ഭഗവത്‌ ഗീത വിഷയത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അന്നപൂർണാ ദേവി
Bhagwat Gita To School: സംസ്ഥാന സർക്കാരുകൾക്ക് വേണമെങ്കിൽ സ്‌കൂളുകളില്‍ ഭഗവദ്ഗീത പഠിപ്പിക്കാമെന്ന്‌ കേന്ദ്രം

By

Published : Dec 20, 2021, 9:39 PM IST

ന്യൂഡല്‍ഹി:Bhagwat Gita To School : സംസ്ഥാന സർക്കാരുകൾക്ക് വേണമെങ്കിൽ സ്‌കൂളുകളില്‍ വിദ്യാർഥികളെ ഭഗവദ്ഗീത പഠിപ്പിക്കാൻ അനുവദിക്കാമെന്ന് കേന്ദ്ര സർക്കാർ തിങ്കളാഴ്‌ച ലോക്‌സഭയിൽ അറിയിച്ചു. സ്‌കൂളുകളിൽ ഭോജ്‌പുരി ഭാഷ പഠിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ തീരുമാനിക്കാമെന്നും അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര മന്ത്രി അന്നപൂർണാ ദേവി പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയത്തിന് കീഴിൽ പ്രാദേശിക ഭാഷകളിൽ കുട്ടികൾക്ക് വിദ്യാഭ്യാസം നിർബന്ധമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ALSO READ:'പിന്നില്‍ നടന്ന് ശല്യം ചെയ്യുന്നു' ; പാര്‍വതി തിരുവോത്തിന്‍റെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

'ഭരണഘടനയുടെ കൺകറന്റ് ലിസ്‌റ്റിലാണ് വിദ്യാഭ്യാസം വരുന്നത്. സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ ഭഗവദ്ഗീത പാഠ്യപദ്ധതിയിൽ ചേർക്കാം. സിബിഎസ്ഇ പാറ്റേണിൽ ഭഗവദ്ഗീത ഇതിനകം തന്നെ വിവിധ ക്ലാസുകളിൽ പഠിപ്പിക്കുന്നുണ്ട് ' -മന്ത്രി പറഞ്ഞു.

ബിജെപിയുടെ നോർത്ത് മുംബൈ എംപി ഗോപാൽ ഷെട്ടിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. ലഖിംപൂർ ഖേരിയിലെ അക്രമത്തിൽ മകൻ ആശിഷ് മിശ്ര അറസ്‌റ്റിലായ പ്രതികളിൽ ഒരാളായതിനാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ സഭയിൽ പ്രതിഷേധിച്ചു.

ABOUT THE AUTHOR

...view details