കേരളം

kerala

ETV Bharat / bharat

ഭഗവദ്‌ഗീത പാഠ്യവിഷയമാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ; അവബോധമുണ്ടാക്കുക ലക്ഷ്യമെന്ന് അവകാശവാദം - മധ്യപ്രദേശ് കോളജുകളില്‍ ഭഗവദ്‌ഗീത

ദേശീയ വിദ്യാഭ്യാസ നയം 220 അനുസരിച്ചാണ് തീരുമാനമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

Bhagavad Gita to be included in Madhya Pradesh second year curriculum  MP Higher Education Minister Dr Mohan Yadav  MP higher education minister says Gita to highlight India glorious past  MP college curriculum changed according to National Education Policy  മധ്യപ്രദേശ് കോളജുകളില്‍ ഭഗവദ്‌ഗീത  ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായ പരിശഷ്‌കരണങ്ങള്‍

By

Published : Apr 14, 2022, 9:42 PM IST

ഇന്‍ഡോര്‍ :കോളജ് സിലബസില്‍ ഭഗവദ്‌ഗീത ഉള്‍പ്പെടുത്താന്‍ ഒരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ഇതിനുള്ള തയാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹന്‍ യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചു. 2020 ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് മഹാഭാരതം മധ്യപ്രദേശിലെ കോളജുകളില്‍ നിലവില്‍ പഠന വിഷയമാണ്.

ഇന്ത്യയുടെ മഹത്തായ പാരമ്പര്യം കുട്ടികളിലേക്ക് പകരാനും, ഇതിഹാസ കഥാപാത്രങ്ങളെ കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കാനുമാണ് ഭഗവദ്‌ഗീത കോളജുകളില്‍ പഠിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് മോഹന്‍ യാദവ് പറഞ്ഞു. കുറെ വിവരങ്ങള്‍ വിദ്യാര്‍ഥികളില്‍ പകരുക എന്നതിനുപരിയായി നമ്മുടെ പാരമ്പര്യത്തെ കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുക എന്നതും വിദ്യാഭ്യസത്തിന്‍റെ ലക്ഷ്യമാണ്. ഇതോടൊപ്പം നൈപുണ്യ വികസന കേന്ദ്രങ്ങളും കോളജുകളില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details