ലഖ്നോ: വോട്ടര്‍മാര്‍ 'അബദ്ധം' കാണിച്ചാല്‍ യുപി കേരളമോ, ബംഗാളോ, കശ്മീരോ ആയി മാറുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നതിന് എതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് യോഗി ആദിത്യ നാഥ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് വിവാദ പ്രസ്താവന നടത്തിയത്.
ഉത്തര്‍പ്രദേശിനെ കുറ്റകൃത്യങ്ങള്‍, വര്‍ഗീയകലാപങ്ങള്‍ എന്നിവയില്‍ നിന്ന് മുക്തമാക്കി, എല്ലാവര്‍ക്കും ഭയരഹിതമായ ജീവതസാഹചര്യം സൃഷ്ടിക്കുക എന്ന ബിജെപിയുടെ ഉദ്ദ്യമത്തിന് ശക്തിപകരുന്നതിന് വേണ്ടി ജനങ്ങള്‍ വോട്ട്ചെയ്യണമെന്ന അഭ്യര്‍ഥനയും യോഗി ആദിത്യനാഥ് നടത്തി. രണ്ടാം തവണ അധികാരത്തിലേറാനുള്ള ജനവിധിയാണ് യോഗി ആദിത്യ നാഥ് ഈ തെരഞ്ഞെടുപ്പില്‍ തേടുന്നത്.